നിയമസഭാ മാർച്ച്‌ കൊണ്ട് പരിഹാരമായില്ലെങ്കില്‍ നവംബർ മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും: ഓള്‍ കേരള റീടെല്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Spread the love

തിരുവനന്തപുരം: നിയമസഭാ മാർച്ച്‌ കൊണ്ട് പരിഹാരമായില്ലെങ്കില്‍ നവംബർ മുതല്‍ താലൂക്ക് കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓള്‍ കേരള റീടെല്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ.

നിയമസഭാ മാർച്ച്‌ ഒക്ടോബർ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. വേതന പാക്കേജ് പരിഷ്കരിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കാത്തതിലാണ് പ്രതിഷേധം.