ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ കോട്ടയം-ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം; കോട്ടയം സിഎംഎസ് കോളേജ് ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

Spread the love

കോട്ടയം: ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എ കെ പി എൽ എ )കോട്ടയം ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം കോട്ടയം സിഎംഎസ് കോളേജ് ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

യോഗ്യതാനിർണയ പരീക്ഷ പാസാകാത്തതിന്റെ പേരിൽ ലാബ് അസിസ്റ്റൻസിന്റെ ആനുകൂല്യങ്ങൾ തടയപ്പെടരുതെന്നും ജോലി ചെയ്ത കാലഘട്ടത്തിലെ ലഭിക്കുവാനുള്ള കുടിശ്ശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല ആവശ്യപ്പെട്ടു.

എ കെ പി എൽ എ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സക്കീർ മജീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് മുഖ്യ പ്രഭാക്ഷണം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് അക്കൗണ്ട്സ് ഓഫീസർ ശ്രീ സിബിമോൻ പി പി യെ യോഗം ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലാബ് അസിസ്റ്റൻസിന്റെ മക്കളെയും സേവനത്തിൽ നിന്നും വിരമിക്കുന്ന ലാബ് അസിസ്റ്റൻസുമാരെയും ആദരിച്ചു.

സുമേഷ് കാഞ്ഞിരം, (എ കെ പി എൽ എ ജനറൽ സെക്രട്ടറി), ബിജു മാത്യു, ( ജില്ലാ പ്രസിഡന്റ് ഇടുക്കി) ബിനോയ് തോമസ്, അജിത് സാമുവൽ, ലിനു ഫ്രാൻസിസ്, ജീൻസി ജോസഫ്, അരുൺ കെ ആർ, സുനിൽകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.