കോട്ടയം : ലോകവനിതാ ദിനം( മാർച്ച് 8 , ലോക ജലദിനം മാർച്ച് 22) എന്നിവയുടെ പ്രാധാന്യത്തെ മുൻ നിർത്തി ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം മേഖല ഇന്നലെ സേവന ദിനമായി ആചരിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്ന് പരിപാടികൾ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.
ഉച്ചക്ക് 3 മണിക്ക് കടുവകുളത്തെ സ്ത്രീകൾക്ക് മാത്രമായുള്ള അസീസി ഓൾഡേജ് ഹോം സന്ദർശിച്ചു. അവിടെ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് മുകേഷ് എം ആർ അദ്യക്ഷത വഹിച്ച സമ്മേളനം എ കെ പി എ കോട്ടയം ജില്ലാ വനിതാ കോഡിനേറ്റർ ഗിരിജ വിജിമോൻ ഉദ്ഘാടനം നിർവഹിച്ചു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ജോയിന്റ് സെക്രട്ടറി . ശ്യാമലേന്ദു , ജില്ലാ പി ആർ ഓ രഞ്ജിത്ത് കൊല്ലാട്, മേഖലാ സെക്രട്ടറി ഇ എം ഉലഹനാൻ ,ട്രഷറർ ഷിജോ കെ മാത്യു, ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഓൾഡേജ് ഹോമിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന അവശ്യ സാധനങ്ങൾ കൈമാറി ,കേക്ക് മുറിച്ചു സന്തോഷംപങ്കിട്ടു നൽകി.