ലോട്ടറി ടിക്കറ്റ് വില വർധിപ്പിച്ചാൽ ടിക്കറ്റ് വിൽപ്പന അനുവദിക്കില്ല : സമരം പ്രഖ്യാപിച്ച് ഐഎൻടിയുസി ; യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ലോട്ടറി മേഖല സംരഷിക്കുവാൻ മുഖ്യപരിഗണന നൽകുമെന്ന് : രമേശ് ചെന്നിത്തല 

Spread the love

കോട്ടയം : ഓൾ കേരള ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.യു സി സംസ്ഥാന ക്യാമ്പ് കോട്ടയം ടി.ബി ഓഡിറ്റോറിയത്തിലെ അയ്മനം രവിന്ദ്രൻ നഗറിൽ നടത്തി. ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കുവാനുള്ള നീക്കം അനുവദിക്കില്ല.

ക്ഷേമനിധി ആനുകൂല്യങ്ങളിലെ കാലതാമസവും ആനുകൂല്യങ്ങൾ കുറവും. ക്ഷേമനിധിയിലെ അംഗങ്ങളെ അന്യായമായി നീക്കം ചെയ്യുന്നതു അവസാനിപ്പിക്കുക. ലൈസൻസ് ഫീസ് കൂട്ടുവാനുള്ള തീരുമാനം പിൻവലിക്കുക. ജി.എസ് ടി തുക കുറച്ച് സമ്മാനങ്ങൾ വർധിപ്പിക്കുക. ലോട്ടറി നിരോധിത സംസ്ഥാനങ്ങളിലേക്ക് ലോട്ടറി കടത്തി കൃത്രിമ ടിക്കറ്റ് ക്ഷാമം ഉണ്ടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ‘സമരപരിപാടികൾ ആരംഭിക്കുന്നതിനും ക്യാമ്പ് തീരുമാനിച്ചു.

മുൻ മന്ത്രിയും കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.സി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അദ്യക്ഷത വഹിച്ചു. ‘ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ . ഡി..സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് , ‘മുൻ ഡിസിസി ‘പ്രസിഡൻ്റ് ടോമി കല്ലാനി . ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അനിയൻ മാത്യു,സോജി മാടപ്പള്ളി’ , ‘ടോണി തോമസ് ,എം.എൻ. ദിവാകരൻ നായർ,യൂണിയൻ സംസ്ഥാന ഭാരവാഹികളായ നന്തിയോടു ബഷീർ, പി.വി. പ്രസാദ് ,കെ.എം. ശ്രീധരൻ ,ഒ. ബി. രാജേഷ്,എം.സി. തോമസ്, കെ. ദേവദാസ് ,കനകൻ വള്ളിക്കുന്ന്, പി.എൻ. സതീശൻ ,അഡ്വ തോന്നല്ലൂർ ശശിധരൻ , ജിൻസ് മാത്യു, എം. നാഗൂർ കനി അനിൽ ആനയ്ക്കനാട്, എം.എസ്. യൂസഫ് ,ബേബി തോമസ് . ചവറ ഹരീഷ് ,വേണു പഞ്ചവടി , പി’രാജലഷ്മി തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യു ഡി. എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ലോട്ടറി മേഖല സംരഷിക്കുവാൻ മുഖ്യപരിഗണന നൽകുമെന്ന്

ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സർക്കാർ ലോട്ടറി മേഖലക്ക് ജനകീയ മുഖം നൽകുവാൻ നടപ്പിലാക്കിയ കാരുണ്യാ ബനവലൻ്റ് പദ്ധതി നിർത്തലാക്കിയും ലോട്ടറിയുടെ ജീഎസ്.ടി അമിതമായി വർധിപ്പിച്ച് സമ്മാനം കുറച്ച നടപടി ലോട്ടറി മാഫിയാകളുടെ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെയും ലോട്ടറി മേഖല പ്രതിസന്ധിയിലാക്കിയ ഇടതു സർക്കാർ നയം തിരുത്തി യു.ഡി.എഫ് മെച്ചപ്പെട്ട അവസ്ഥ ഉണ്ടാക്കും.ഭിന്നശേഷിക്കാരും രോഗബാധിതരും തൊഴിൽ ചെയ്ത് ജീവിക്കുന്ന ലോട്ടറി മേഖലയെ സംരക്ഷിക്കുന്നതിന് യു.ഡി.എഫ് മുഖ്യപരിഗണന നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.