കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കും; ഓഫര്‍ അനുസരിച്ച്‌ ഗര്‍ഭിണികളാക്കുന്നതിന് പ്രതിഫലം 10 ലക്ഷം; പരാജയപ്പെട്ടാൽ 50,000 മുതല്‍ 5 ലക്ഷം രൂപ വരെ നൽകണം; സ്ത്രീകളെ കണ്ടെത്തുന്നത് സോഷ്യൽമീഡിയ വഴി; ‘ഓള്‍ ഇന്ത്യ പ്രെഗ്‌നന്റ് ജോബ് സര്‍വീസ്’ നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ

Spread the love

പാട്‌ന: പണം വാങ്ങി കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കി പണം സമ്പാദിക്കുന്ന സംഘം പൊലീസ് പിടിയിൽ. ‘ഓള്‍ ഇന്ത്യ പ്രെഗ്‌നന്റ് ജോബ് സര്‍വീസ്’ നടത്തിയിരുന്ന മൂന്നംഗ സംഘമാണ് ബിഹാറിലെ നവാഡ ജില്ലയില്‍ നിന്നും പിടിയിലായത്. പ്രിന്‍സ് രാജ്, ഭോല കുമാര്‍, രാഹുല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഉപഭോക്താക്കളെ കണ്ടെത്തി വശീകരിച്ചും ബ്ലാക്ക് മെയില്‍ ചെയ്തുമാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഓഫര്‍ അനുസരിച്ച്‌, സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നതിന് പകരമായി 10 ലക്ഷം രൂപയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്.

പരാജയപ്പെട്ടാലും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ സംഘം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. ഫെയ്സ്ബുക്കില്‍ പരസ്യങ്ങള്‍ നല്‍കിയാണ് സ്ത്രീകളെ കണ്ടെത്തിയിരുന്നത്. രജിസ്‌ട്രേഷന്റെ പേരില്‍, സംഘം ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സെല്‍ഫി എന്നിവ കൈക്കലാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രജിസ്‌ട്രേഷന്റെയും ഹോട്ടല്‍ ബുക്കിംഗിന്റെയും പേരില്‍ ഈ പ്രലോഭനത്തിന്റെ കെണിയില്‍ വീഴുന്ന ആളുകളില്‍ നിന്ന് അവര്‍ പണം തട്ടുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഇമ്രാന്‍ പര്‍വേസ് പറഞ്ഞു.

പ്രതികളില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിലൂടെ വാട്സ്ആപ്പ് ചാറ്റുകള്‍, ഉപഭോക്താക്കളുടെ ഫോട്ടോകള്‍, ഓഡിയോ റെക്കോര്‍ഡിംഗുകള്‍, ബാങ്ക് ഇടപാട് വിവരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.