video
play-sharp-fill

എല്ലാ ജില്ലകളിലും പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു

എല്ലാ ജില്ലകളിലും പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു

Spread the love

സ്വന്തം ലേഖിക

ന്യൂ ഡൽഹി :കുട്ടികൾക്കെതിരെ ലൈംഗികപീഡനങ്ങൾ തടയുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക പോക്‌സോ കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. നൂറിൽ കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലകളിൽ രണ്ടുമാസത്തിനകം കോടതി സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.കോടതികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണം. ഇത്തരം കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ പ്രോസിക്യൂട്ടർമാരായി നിയമിക്കണം.

പോക്‌സോ കേസുകളിൽ ഫോറൻസിക് റിപ്പോർട്ടുകൾ കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ മുപ്പത് ദിവസത്തിന് ശേഷം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തോട് കോടതി നിർദേശിച്ചു. ഈ വർഷം ജൂൺ മുപ്പത് വരെ പോക്‌സോ നിയമപ്രകാരം രാജ്യത്ത് രജിസ്റ്റർ ചെയ്ത 24000 കേസുകളിൽ തൊള്ളായിരത്തി പതിനൊന്ന് എണ്ണം മാത്രമാണ് തീർപ്പാക്കിയിട്ടുള്ളതെന്ന് വിലയിരുത്തി സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group