
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ വീണത് 108 ആംബുലൻസിന് മുന്നിൽ : ആംബുലൻസ് ജീവനക്കാർ രക്ഷകരായതോടെ അലിയാർക്ക് ഇത് രണ്ടാം ജന്മം
സ്വന്തം ലേഖകൻ
കട്ടപ്പന: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ വീണത് നിർത്തിയിട്ട കനിവ് 108 ആംബുലൻസിന് മുന്നിൽ. കെ.ഫോൺ ലൈൻ ജോലിക്കിടെ ലൈൻമാൻ ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് (50) വൈദ്യുതി ആഘതമേറ്റ് ആംബുലൻസിനു മുൻപിൽ വീണത്.
അടിമാലി -കുമളി ദേശീയപാതയിൽ 185 ൽ കട്ടപ്പന വാഴവരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ലൈൻ വലിക്കുന്നതിനിടെയാണ് അലിയാർക്ക് ഷോക്കേറ്റത്. റോഡിനു കുറുകെലൈൻ കമ്പികൾ കിടന്നിരുന്നത്. അതിതിനാൽ തന്നെ ഈ സമയം ഇടുക്കിയിൽ നിന്ന് തിരികെ വന്ന 108 ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ നിർത്തിയിടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം മറ്റു വാഹനങ്ങളും. റോഡ് ബ്ലോക്ക് ഒഴിവാക്കാൻ വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് കമ്പി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അലിയാർക്ക് ഷോക്കേൽക്കുന്നത്. ആംബുലൻസിനു മുന്നിലേക്ക് ലൈൻമാൻ വീഴുന്നതുകണ്ട് ജീവനക്കാർ ഓടിയെത്തുകയായിരുന്നു.
ഷോക്കേറ്റ് അബോധവസ്ഥയിലായ അലിയാരുടെ ഹൃദയത്തിന്റെ പ്രവർത്തനം ഒരു നിമിഷ നേരത്തേക്ക് നിലച്ചുപോയിരുന്നു. പൈലറ്റ് ഷിനോസ് രാജൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനൂപ് ജോർജ് എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
ഇവർ അടിയന്തിര ജീവൻ രക്ഷപ്രവർത്തനം നടത്തി ഹൃദയത്തിെന്റ പ്രവർത്തനം വീണ്ടെടുക്കുകയായിരുന്നു. അലിയാരുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷം ജീവനക്കാർ ഉടൻ തന്നെ അലിയാരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഷോക്കേറ്റ് അലിയാരുടെ ശരീരത്തിൽ പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം അലിയാർ ആശുപത്രി വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.