
ഗുച്ചിയുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ആഗോള അംബാസഡറായി ആലിയ ഭട്ട്. ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധേയമാകാന്‍ നടി ആലിയ ഭട്ട്.
സ്വന്തം ലേഖകൻ
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ആഗോള അംബാസഡറായിരിക്കുകയാണ് ആലിയ.
കഴിഞ്ഞ ദിവസമാണ് താരത്തെ ആഗോള അംബാസഡറായി പ്രഖ്യാപിച്ചത്.
ലോക ശ്രദ്ധ നേടിയ ഫാഷന്‍ ഇവന്റായ മെറ്റ് ഗാലയിലെ ആലിയയുടെ അരങ്ങേറ്റത്തിന് ശേഷമാണ് പുതിയ നേട്ടം കൂടി താരത്തിന് ലഭിക്കുന്നത്. ഇതോടെ സിനിമ എന്നതില്‍ ഒതുങ്ങാതെ ഗ്ലോബല്‍ ഫാഷന്‍ രംഗത്തും നടി സജീവമാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിയോളില്‍ നടക്കാനിരിക്കുന്ന ഗുച്ചിയുടെ ‘ക്രൂയിസ് 2024’ പരിപാടിയായിരിക്കും നടിയുടെ ആദ്യ ഷോ. ഗൂച്ചിയിലെ ഗ്ലോബല്‍ അംബാസഡര്‍മാരായ ഡക്കോട്ട ജോണ്‍സണ്‍, കെപോപ്പ് ഗ്രൂപ്പിലെ ന്യൂ ജീന്‍സ്, ഹാരി സ്‌റ്റൈല്‍സിലെ ഹാനി എന്നിവരോടൊപ്പമാണ് ആലിയയും അണിചേര്‍ന്നിരിക്കുന്നത്.
നടിയെ കൂടാതെ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഉള്‍പ്പെടെയുള്ള ചുരുക്കം ചില ഇന്ത്യന്‍ താരങ്ങള്‍ ആഗോള തലത്തില്‍ ഫാഷന്‍ മേഖലയില്‍ പര്യവേക്ഷണം നടത്തിവരികയാണ്.