കരുതിയിരിക്കുക ഈ വർഷം ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങും; പ്രവചനവുമായി ‘ടൈം ട്രാവലർ’
ദുരൂഹതകളും മിത്തുകളുമാണല്ലോ എന്നും മനുഷ്യന്റെ സസ്പെൻസ്,അതിലേറെ ആകാംഷയോടെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവർ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങൾ നമ്മുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു. എന്നാലിപ്പോഴിതാ ഒരു സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ പറയുന്നതനുസരിച്ച് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുമത്രെ.
സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ കൂടിയായ എനോ അലറിക് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. “ശ്രദ്ധിക്കുക! അതെ, ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക.” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ചു പ്രവചനങ്ങളാണ് ഇതുപ്രകാരം അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. ഈ വർഷം ഡിസംബറിൽ മനുഷ്യർക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാൻ കഴിയുമെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഡിസംബർ 8-ന് ഒരു ഭീമൻ ഉൽക്കയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയേക്കാം. 2023 മാർച്ചിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് 750 അടി മെഗാ സുനാമി നേരിടേണ്ടിവരും. 2023 ഫെബ്രുവരി 6 ന് ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് സംഭവങ്ങളും അദ്ദേഹം പ്രവചിച്ചു. അതിൽ ആദ്യത്തേത് നവംബർ 30 ന് നടക്കാൻ സാധ്യതയുണ്ട്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിനുശേഷം ഡിസംബർ എട്ടിന് അന്യഗ്രഹജീവികളുടെ ഇടപെടൽ നടക്കും.
എന്തായാലും മനുഷ്യന്റെ സ്വന്തം ലോകത്തിൽ അന്യഗ്രഹ ജീവികളുടെ ഇടപെടൽ…സത്യമോ മിഥ്യയോ…ആകാംഷയോടെ കാത്തിരിക്കാം…