video
play-sharp-fill
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ  ആൾക്കുമായി തിരച്ചിൽ

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ ആൾക്കുമായി തിരച്ചിൽ

 

സ്വന്തം ലേഖിക

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആലീസ് മരിക്കുന്നതിന് മുൻപ് വീട്ടിൽ ചവിട്ടി വിൽപനക്കാരനും പക്ഷിയെ വാങ്ങാനാണെന്നും പറഞ്ഞും 2 പേർ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യയാണ് ആലീസ്. മക്കളെല്ലാം വിദേശത്ത് ആയതിനാൽ ആലീസ് വീട്ടിൽ തനിച്ചായിരുന്നു താമസം.

വീട് പുറത്ത് നിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടിരുന്നത് മാത്രമല്ല ആലീസ് ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.

എന്നും രാവിലെ പള്ളിയിൽ പോകാറുള്ള ആലീസ് എട്ടരയോടെ വീട്ടിൽ മടങ്ങിയെത്താറുണ്ട്. അതിനാൽ തന്നെ കൊലപാതകം നടന്നത് രാവിലെ 8.30നും ഉച്ചയ്ക്ക് 12 നും ഇടയിലാകാമെന്നാണ് നിഗമനം.

ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്ത ചന്തയിലേക്ക് ഓടിക്കയറിയതും സംശയത്തിന് വഴിവെച്ചിരിക്കുകയാണ്.

Tags :