മെൽബൺ ക്രിക്കറ്റ് ടെസ്റ്റ്: പരാജയം ഒഴിവാക്കാൻ ഓസീസ് പൊരുതുന്നു; പിച്ചറിഞ്ഞ് പന്തെറിഞ്ഞ് ഇന്ത്യ
സ്‌പോട്‌സ് ഡെസ്‌ക്
മെൽബൺ: ബോക്‌സിംഗ് ഡേയിൽ ആരംഭിച്ച ഇന്ത്യ ഓസീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാനൂറിനടുത്ത് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയ്ക്കു മുന്നിൽ കീഴടങ്ങാതിരിക്കാൻ ഓസീസ് പൊരുതുന്നു. നാലാം ദിനം ആദ്യ സെഷനിൽ തന്നെ 398 റണ്ണിന്റെ ലീഡ് ഉയർത്തിയ ഇന്ത്യ ഓസിസിനു മുന്നിൽ 400 എന്ന വിജയലക്ഷ്യം വച്ചു നീട്ടുകയായിരുന്നു.
സ്‌കോർ – ഇന്ത്യ 443/7 , 106/8
ഓസ്‌ട്രേലിയ – 151, 135/5 ബാറ്റിംഗ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം ദിനം 54/5 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഇന്ത്യയ്ക്കു വേണ്ടി മായങ്ക് അഗർവാളും(28), ഋഷഭ് പന്തുമായിരുന്നു (6) ക്രീസിൽ. നാലാം ദിനം ഇതിന്റെ തുടർച്ചയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോർ 83 ൽ എത്തിയപ്പോൾ മായങ്കിനെ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും അർധ സെഞ്ച്വറി എന്ന നേട്ടത്തിന് എട്ട് റണ്ണകലെയാണ് മായങ്ക് വീണത്. 102 പന്തിൽ 42 റണ്ണെടുത്ത മായങ്കിനെ കുമ്മിൻസ് ബൗൾഡ് ചെയ്യുകയായിരുന്നു. നൂറിൽ ജഡേജയെയും (6 പന്തിൽ അഞ്ച്), 106 ൽ അടിച്ച് കളിച്ച പന്തിനെയും (43 പന്തിൽ 33) ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ മാന്യമായ ലീഡ് സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ ബുംറയുടൈ ആറു വിക്കറ്റിനു ബദലായി ഓസീസിനു വേണ്ടി കുമ്മിൻസ് 11 ഓവറിൽ മൂന്ന് മെയ്ഡൻ അടക്കം 27 റൺ വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ഹെയ്‌സൽ വുഡ് രണ്ട് വിക്കറ്റും പിഴുതു.
അതീവ ജാഗ്രതയോടെ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനു ഇറങ്ങിയ ഓസീസിനു പക്ഷേ തുടക്കം പിഴച്ചു. സ്‌കോർ ആറിൽ എത്തിയപ്പോൾ ഫിഞ്ചിനെ ക്യാപ്റ്റൻ കോഹ്ലിയുടെ കയ്യിലെത്തിച്ച് ബുംറ ആശിച്ച തുടക്കം ഇന്ത്യയ്ക്ക് നൽകി. നാല് പന്തിൽ മൂന്ന് റൺ മാത്രമായിരുന്നു ഫിഞ്ചിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. പിടിച്ചു നിൽക്കാൻ ശ്രമിച്ച ഹാരിസിനെ (27 പന്തിൽ 13) മായങ്ക് അഗർവാളിന്റെ കയ്യിൽ എത്തിച്ച് 33 ൽ ജഡേജ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. 30 റൺ കൂടി കൂട്ടികൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഖവാജയെ വിക്കറ്റിനു മുന്നിൽ കുടുക്കി മുഹമ്മദ് ഷമി ആഞ്ഞടിച്ചു. 59 പന്തിൽ 33 റണ്ണായിരുന്നു ഖവാജയുടെ സമ്പാദ്യം. നിലയുറപ്പിക്കാൻ ശ്രമിച്ച ഷോൺ മാർഷിനെ വിക്കറ്റിനു മു്ന്നിൽ കുടുക്കിയ ബുംറ ഇന്ത്യയ്ക്ക് ഒരിക്കൽ കൂടി പ്രതീക്ഷ നൽകി. 72 പന്തിൽ 44 റണ്ണെടുത്ത മാർഷ് 114 ലിലാണ് പുറത്തായത്. ഇതിനു ശേഷം ഒത്തു കൂടിയ ടിം ഹെഡും, മിച്ചൽ മാർഷും ചേർന്ന് കാര്യമായ അപകടങ്ങളില്ലാതെ ഓസീസിനെ മുന്നോട്ടു നയിച്ചു. 35 ഓവറിൽ 135 റണ്ണിന് 5 വിിക്കറ്റ് എന്ന നിലയിലാണ് ഓസീസ് ഇപ്പോൾ.