video
play-sharp-fill

Friday, May 23, 2025
Homehealthമൈദയും ഗോതമ്പും കഴിച്ചാൽ അലർജിയോ? നെറ്റി ചുളിക്കാൻ വരട്ടെ! അറിയാം മരണകാരണം വരെയാകുന്ന ഗ്ലൂട്ടണ്‍...

മൈദയും ഗോതമ്പും കഴിച്ചാൽ അലർജിയോ? നെറ്റി ചുളിക്കാൻ വരട്ടെ! അറിയാം മരണകാരണം വരെയാകുന്ന ഗ്ലൂട്ടണ്‍ അലര്‍ജിയും സീലിയാക് ഡിസീസും  

Spread the love

സ്വന്തം ലേഖകൻ

പൊറോട്ട കഴിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം 16 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ച വാർത്ത ഞെട്ടലോടെ ആകും നമ്മൾ കേട്ടിരിക്കുക. പൊറോട്ട കഴിച്ചാൽ അലർജി ഉണ്ടാകുമോ എന്നായിരിക്കും പലരും ചിന്തിച്ചിരിക്കുക? എന്നാൽ ഇത് ശരിയാണ്.. പൊറോട്ടയ്ക്കും ഒരു കൊലയാളി ആവാനുള്ള ശേഷി ഒക്കെയുണ്ട്.

മൈദയോ ​ഗോതമ്പോ കഴിക്കുമ്പോഴുണ്ടാകുന്ന അലർജിയെ തുടർന്നാണ് പെൺകുട്ടി മരണപ്പെട്ടത്. മൈദയോ ഗോതമ്പോ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോൾ ചിലർക്കുണ്ടാകുന്ന അലർജിയാണ് ഗ്ലൂട്ടൺ അലർജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്ലൂട്ടൺ എന്ന പ്രോട്ടീനാണ് ഈ അപകടാവസ്ഥയ്ക്ക് കാരണം. ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൺ. ചില ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ കൂട്ടുന്നതിനായി ഭാഗമായി ഗ്ലൂട്ടൻ ചേർക്കാറുണ്ട്. അഥവാ പ്രോട്ടീൻ റിച്ച് എന്ന പേരിൽ വരുന്ന ഭക്ഷ്യവസ്ഥുക്കളിലും ഗ്ലൂട്ടൻ ഉണ്ടെന്നർത്ഥം.

ഗ്ലൂട്ടൻ എല്ലാവർക്കും പ്രശ്നക്കാരനല്ല, ചിലരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരക്കാരിൽ മറ്റു പ്രോട്ടീനുകളിൽ നിന്നും വ്യത്യസ്ഥമായി ഗ്ലൂട്ടൺ ദഹിക്കാതെ കിടക്കും. ദഹനപ്രക്രിയയിൽ തടസ്സം വരുന്നതോടെ അസ്വസ്ഥതൾ തുടങ്ങും. പല രീതിലായിരിക്കും ആളുകളില്‍ അലർജിയുണ്ടാവുക. വയറു വേദന, ചൊറിച്ചിൽ, ഗ്യാസ്, വയറിളക്കം ഇങ്ങിനെ ഏതുമാകാം ലക്ഷണം.

തുടർച്ചയായി ദഹന പ്രക്രിയയിൽ തടസ്സം വരുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. ഈ അവസ്ഥയെ സീലിയാക് ഡിസീസ് എന്നാണ് പറയുന്നത്. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും വട്ടം വയറിളകുക. അമിതമായി ക്ഷീണം തോന്നുക വയറിൽ ഗ്യാസ് നിറയുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളാണ്.

കുട്ടികളിൽ സീലിയാക് ഡിസീസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പല്ലുകൾ നശിക്കാം, പ്രായത്തിനൊത്ത തൂക്കം ഉണ്ടാവാതിരിക്കാം, വളർച്ച കുറവ് അങ്ങിനെ മാനസിക അസ്വസ്ഥകൾ വരേ ഉണ്ടായേക്കാം. ഗോതമ്പിൽ മാത്രമാണ് ഗ്ലൂട്ടൺ ഉള്ളതെന്ന് കരുതേണ്ട. ചില ഐസ്ക്രീമുകൾ, മിഠായികൾ, ടിന്നുകളിൽ ലഭിക്കുന്ന മാംസങ്ങൾ, പാസ്ത. തൈര് എന്നിവയിൽ എല്ലാം ഗ്ലൂട്ടൺ സാന്നിധ്യമുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments