play-sharp-fill
കർദിനാൾ ആലഞ്ചേരിക്കെതിരെ വിമത വൈദീകരുടെ പ്രത്യക്ഷ സമരം

കർദിനാൾ ആലഞ്ചേരിക്കെതിരെ വിമത വൈദീകരുടെ പ്രത്യക്ഷ സമരം

സ്വന്തം ലേഖകൻ

കൊച്ചി: സിറോ മലബാർ സഭാ ഭൂമി വിവാദത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ബിഷപ് ഹൗസിൽ വിമത വൈദികരുടെ ഉപവാസം സമരം. ആലഞ്ചേരിയെ ചുമതലയിൽ നിന്ന് മാറ്റണെമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികർ ആവശ്യമുന്നയിച്ചു.

കർദ്ദിനാൾ ആലഞ്ചേരി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വിമത വൈദികർ ആരോപിക്കുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണമെന്നും സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ട് എത്തി ചർച്ച നടത്തണമെന്നും ഇല്ലെങ്കിൽ പള്ളികളിലെ ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും വൈദികർ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group