‘സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ഒട്ടും നിരക്കാത്ത പരാമര്‍ശം’; അലന്‍സിയറുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വനിതാ കമ്മീഷന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ നടൻ അലൻസിയറിനെതിരെ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
അലൻസിയറുടെ പ്രസ്താവന തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്നതുമാണെന്ന് പി. സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അലൻസിയര്‍ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്.
വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.