play-sharp-fill
മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു ; പ്രതി കസ്റ്റഡിയിൽ

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു ; പ്രതി കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി മുട്ടത്തറിയിലാണ് സംഭവം നടന്നത്. കുഞ്ഞുശങ്കർ എന്നയാളെ സുഹൃത്തായ മഹേഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഹേഷിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കായംകുളത്ത് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കായംകുളത്ത് കൊറ്റുകുളങ്ങര സ്വദേശി അഷ്റഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ തമ്മിലുള്ള തർക്കം കത്തികുത്തിൽ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group