play-sharp-fill
“നീ ആരാടാ, അവനാരാണ് എന്നെ പറയാന്‍” ; വന്ദേഭാരതില്‍ മദ്യപിച്ച്‌ ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറല്‍ ;  സംഭവം തൃശ്ശൂരിൽ ; വീഡിയോ ദൃശ്യങ്ങൾ കാണാം

“നീ ആരാടാ, അവനാരാണ് എന്നെ പറയാന്‍” ; വന്ദേഭാരതില്‍ മദ്യപിച്ച്‌ ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറല്‍ ; സംഭവം തൃശ്ശൂരിൽ ; വീഡിയോ ദൃശ്യങ്ങൾ കാണാം

തൃശൂർ : ട്രെയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി യുവതി. കഴിഞ്ഞ ദിവസമാണ്  മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്. വന്ദേ ഭാരത് ട്രെയിൻ തൃശ്ശൂരിൽ എത്തിയപ്പോഴാണ് സംഭവം.

ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നചികേതസ് എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ഒപ്പമുളള്ള കുറിപ്പില്‍ ഇങ്ങനെയാണ് എഴുതിതിയിരിക്കുന്നത്.’പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ കേരളത്തില്‍ മദ്യപാനം വളരെ സാധാരണമായിരിക്കുന്നു! ഇന്ത്യയിലെ ഏറ്റവും പുരോഗമന സംസ്ഥാനത്ത് മദ്യപിച്ച സ്ത്രീകള്‍ പരസ്യമായി വഴക്കിടുന്നത്  സാധാരണമാണ് !!’


വീഡിയോയില്‍ ഒരു സ്ത്രീ മുന്നിലുള്ള ആരോയോ ശകാരിക്കുന്നത് കേള്‍ക്കാം. ‘നീ ആരാടാ, അവനാരാണ് എന്നെ പറയാന്‍’ എന്ന് സ്ത്രീ നിരന്തരം ബഹളം വയ്ക്കുമ്ബോള്‍ കൂടെയുള്ള പുരുഷന്‍ അവരെ വട്ടം പിടിച്ച്‌ സീറ്റില്‍ ഇരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, സീറ്റില്‍ ഇരുന്ന്,’എന്‍റെ വണ്ടീടെ ചാവി അവന്‍റേലാണ്. അവനാരാണ്. അവനെ ഞാന്‍ കൊല്ലും. സാറ് മാറ്, അവനാരാണ്. വെറും വഴി പോകന്‍.’ എന്ന് പറയുമ്ബോള്‍ കൂടെയുള്ള ആളും ‘നീ മുണ്ടാണ്ടിരിക്കണുണ്ടോ. മര്യാദയ്ക്ക് ഇരി’ എന്ന് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ വണ്ടിയിലുള്ളവര്‍ തൃശ്ശൂര് ഇറക്കാമെന്ന് പറയുന്നതും മറ്റും വീഡിയോയില്‍ കേള്‍ക്കാം. സംഭവം നടക്കുമ്ബോള്‍ അടുത്ത് ടിടിആർ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീയുടെ പ്രവർത്തിയില്‍ മറ്റ് യാത്രക്കാര്‍ അസ്വസ്ഥാരാകുന്നതും വീഡിയോയിൽ ഉണ്ട്.

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്, എന്നാല്‍ ലിംഗഭേദമില്ലാതെ ഇത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഈ പോസ്റ്റ് കേരളത്തില്‍ സ്ത്രീകളുടെ മദ്യപാനം വ്യാപകമാണെന്ന് തെറ്റായി സൂചിപ്പിക്കുന്നതായി തോന്നുന്നു, ഇത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള വലതുപക്ഷ ശ്രമത്തിൻ്റെ ഭാഗമായായിരിക്കാം.’ എന്നായിരുന്നു ഗിരീഷ് കുമാര്‍ എന്നയാൾ എഴുതിയത്.

‘വുമണ് എമ്ബവർമെന്‍റ്.’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. ‘അടുത്തതായി തമിഴ്നാട്ടിലും കാണാം’ എന്നായിരുന്നു ഒരു കുറിപ്പ്. ‘പുതിയതായി ഒന്നുമില്ല, സോഷ്യല്‍ മീഡിയ കാരണമാണ് ഇതെല്ലാം പുറത്ത് അറിയുന്നത്.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ കേരളാ മോഡല്‍ എന്ന് പരിഹസിച്ചു.