
കോഴിഫാമില്‍ ചാരായം വാറ്റും വില്‍പ്പനയും ; രഹസ്യ വിവരത്തെ തുടര്‍ന്ന് ചാരായ വേട്ടയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് വാറ്റു സംഘത്തിൻ്റെ ആക്രമണം ; രണ്ട്‍ ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു ; സംഭവത്തില്‍ രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: കോഴി ഫാമില്‍ ചാരായ വേട്ടയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വ്യാജ വാറ്റു സംഘത്തിൻ്റെ ആക്രമണം.
വെള്ളനാട്ട് ആണ് സംഭവം നടന്നത്. ചാരായ വാറ്റ് സംഘം രണ്ടു ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുല്‍ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്സൈസ് അറസ്റ്റ് ചെയ്തു.
വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമില്‍ വാറ്റ് ചാരം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്.ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേർ പിടിയിലായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
