പ്രീമിയം മദ്യ വിതരണ ശാലയില്‍ നിന്ന് 40 മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

Spread the love

കൊല്ലം: സർക്കാർ മദ്യ വിതരണ ശാലയില്‍ നിന്ന് 40 മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍.

video
play-sharp-fill

തേവലക്കര സ്വദേശിയായ ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്.

എല്ലാ ദിവസവും കണക്കെടുക്കുന്ന സമയത്ത് ജീവനക്കാർ കുപ്പികളില്‍ കുറവ് കണ്ടെത്തിയിരുന്നു. ഇത് പതിവായതോടെ ജീവനക്കാർ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അപ്പോഴാണ് ശരത്ത് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.ചവറ തെക്കുംഭാഗം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീമിയം മദ്യ വിതരണ ശാലകളില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം മദ്യം തെരഞ്ഞെടുക്കാം. ഇത് മുതലെടുത്ത് കുപ്പികള്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു ശരത്ത്. ഇത്തരത്തില്‍ 40 കുപ്പികളാണ് ഇയാള്‍ മോഷ്ടിച്ചത്.