video
play-sharp-fill

ഓട്ടോറിക്ഷയിൽ അനധികൃത മദ്യവിൽപ്പന; എരുമേലി സ്വദേശി പൊലീസ് പിടിയിൽ

ഓട്ടോറിക്ഷയിൽ അനധികൃത മദ്യവിൽപ്പന; എരുമേലി സ്വദേശി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

എരുമേലി: അനധികൃതമായി മദ്യവിൽപ്പന നടത്തിയ കേസിൽ എരുമേലി സ്വദേശി പൊലീസ് പിടിയിൽ.

എരുമേലി പുഞ്ചവയൽ കോച്ചൻജേരിൽ വീട്ടിൽ ജോർജ് മകൻ അഭിലാഷ് കെ.ജെ(43) യെ ആണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൻ്റെ ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യം വില്പ്ന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പരിശോധനയിൽ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്നും ധാരാളം വിദേശ നിർമ്മിത മദ്യവും കണ്ടെടുത്തു.

ഓട്ടോറിക്ഷയുടെ പിൻവശം ക്യാബിനിൽ ചാക്കിനുള്ളിലാണ് മദ്യം സൂക്ഷിച്ച് വില്പ്പന നടത്തിയിരുന്നത്.
പൊൻകുന്നം സബ്ബ് ഇൻസ്പെക്ടർ നിസാർ ടി.എച്ച്, സി.പി.ഒ. ബഷീർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.