
കോട്ടയം: രണ്ടുദിവസത്തെ ഡ്രൈ ഡേയിലെ മദ്യ വിൽപ്പന ലക്ഷ്യമാക്കി സൂക്ഷിച്ചു വെച്ച 56 കുപ്പി (28 ലിറ്റർ) മദ്യവുമായി ഒരാളെ പിടികൂടി എക്സൈസ്.
പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ ശശി ടി. എൻ നെയാണ് അറസ്റ്റ് ചെയ്തത്.
വീടിന്റെ കിടപ്പുമുറിയിൽ 5 സഞ്ചികളിലായി ആയിരുന്നു 56 കുപ്പി മദ്യം സൂക്ഷിച്ചിരുന്നത്.
പൗവത്ത്കവല ഭാഗത്ത് അനധികൃത മദ്യ വില്പന നടക്കുന്നതായി സ്ത്രീകൾ അടക്കമുള്ളവരുടെ പരാതി നേരത്തെ പൊൻകുന്നം എക്സൈസിന് ലഭിച്ചിരുന്നു. ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് മദ്യം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് വി ടി, പ്രിവന്റീവ് ഓഫീസർ വികാസ് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ എസ്, നവാസ് കെ എ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്തത്.