
കോട്ടയം: സംസ്ഥാനത്ത് മദ്യവിതരണം തടസ്സപ്പെട്ടു.
സെർവർ തകരാറിനെ തുടർന്നാണ് വിദേശ മദ്യഗോഡൗണുകളില്‍ നിന്നുള്ള മദ്യവിതരണം പൂർണമായി തടസ്സപ്പെട്ടത്. ഇതോടെ ബാറുകളിലേക്കും ബവ്റിജസ് കോർപറേഷൻ അടക്കമുള്ള സർക്കാർ ഏജൻസികളുടെ വില്പ്പനശാലകളിലേക്കും മദ്യം എത്തിക്കാനാകാത്ത സാഹചര്യം തുടർന്നു.
വൻ സാമ്പത്തിക നഷ്ടമാണ് മേഖലയെ ബാധിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കു പോലും വിതരണമാരംഭിക്കാൻ സാധിച്ചില്ലെന്നാണ് വിവരം. ഇന്നലെമാത്രം അൻപത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെർവർ തകരാർ മൂലം കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലിംഗ് പ്രക്രിയ പൂർണമായി നിലച്ചിരിക്കുകയാണ്. മദ്യം കയറ്റി വാഹനങ്ങള്‍ ഗോഡൗണുകള്‍ക്ക് മുന്നിലെത്തിയെങ്കിലും ബില്‍ എടുക്കാൻ കഴിയാത്തതിനാല്‍ നിരവധി ലോറികള്‍ അവിടെ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. ഇതോടെ ഗോഡൗണുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.



