video
play-sharp-fill

വഴിയില്‍ നിന്ന് കിട്ടിയ മദ്യം കുടിച്ച യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത;  അടിമാലിയിൽ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍

വഴിയില്‍ നിന്ന് കിട്ടിയ മദ്യം കുടിച്ച യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത; അടിമാലിയിൽ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍

Spread the love

സ്വന്തം ലേഖിക

അടിമാലി: വഴിയില്‍ നിന്നുകിട്ടിയ മദ്യം കുടിച്ച മൂന്ന് യുവാക്കള്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍.

അടിമാലിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി അപ‌്സരക്കുന്ന് വച്ച്‌ യുവാക്കളുടെ ഒരു സുഹൃത്തിനാണ് വഴിയില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചത്. ഇയാള്‍ യുവാക്കളുടെ അടുത്തെത്തുകയും കുപ്പി ഇവര്‍ക്ക് നല്‍കുകയുമായിരുന്നു.

പിന്നാലെ മദ്യം കഴിച്ച മൂവരും ഛര്‍ദ്ദിച്ച്‌ അവശരായി. കുപ്പി കിട്ടിയയാള്‍ മദ്യം കഴിച്ചില്ല.

യുവാക്കളെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശേഷം നില മോശമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.