മദ്യപാനം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂട്ടും: ലോകാരോഗ്യ സംഘടന

Spread the love

മദ്യം പാൻക്രിയാറ്റിക് കാൻസർ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമെന്ന് ലോകാരോഗ്യ സംഘടന. മിതമായ അളവില്‍ പോലും മദ്യപിക്കുന്നത് പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണല്‍ കാൻസർ റിസർച്ച്‌ ഏജൻസി നടത്തിയ പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള 2.5 ദശലക്ഷം ആളുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പുകവലിക്കാത്ത മദ്യപാനികളിലും ഈ ഘടകം കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. ദിവസവും 10 ഗ്രാം അധിക മദ്യവും ചെറിയൊരു ഗ്ലാസ് വൈൻ കുടിക്കുന്നതും ബിയർ കുടിക്കുന്നതു പോലും പാൻക്രിയാറ്റിക് കാൻസർ സാധ്യത മൂന്ന് ശതമാനം കൂട്ടുന്നുണ്ട്. അമിത മദ്യപാനികളില്‍ അപകടസാധ്യത വീണ്ടും കൂടും.

ദിവസവും പതിനഞ്ച് മുതല്‍ 30 ഗ്രാം വരെ മദ്യപിക്കുന്ന സ്ത്രീകളില്‍ പാൻക്രിയാറ്റിക് കാൻസർ വരാനുള്ള സാധ്യത 12ശതമാനം കൂടുതലാണ്. പുരുഷന്മാരില്‍ ദിവസവും 30 മുതല്‍ 60 ഗ്രാം വരെ കുടിക്കുന്നത് രോഗസാധ്യത 15ശതമാനം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 60 ഗ്രാമിന് മുകളില്‍ കുടിക്കുന്ന പുരുഷന്മാരില്‍ പാൻക്രിയാറ്റിക് കാൻസർ സാധ്യത 36 ശതമാനം കൂടുതലാണ്. മദ്യപിക്കുന്നത് പാൻക്രിയാസിന് വീക്കമുണ്ടാക്കുകയും ഇതുവഴി പാൻക്രിയാറ്റിക് കോശങ്ങള്‍ തകരാറിലാവുകയും ജനിതകവ്യതിയാനത്തിനും കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും അത് കാൻസറിന് കാരണമാവുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാനുള്ള ഹോർമോണ്‍ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. എന്നാല്‍ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാകാത്തതും തിരിച്ചറിയാതെ പോകുന്നതും പാൻക്രിയാറ്റ് കാൻസറിനെ അപകടകാരിയാക്കുന്നു. പലപ്പോഴും അര്‍ബുദം മറ്റ് അവയവങ്ങളെ ബാധിച്ച ശേഷം അവസാന ഘട്ടത്തിലായിരിക്കും രോഗ നിര്‍ണയം നടത്തുക. ഇത് ചികിത്സയെയും ബാധിക്കുന്നു.

ലക്ഷണങ്ങള്‍

വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ട നിറം, ചൊറിച്ചില്‍, പ്രമേഹം, കൈ-കാലുകളില്‍ വേദനയും വീക്കവും, അമിത ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.