മദ്യം അര്‍ബുദത്തിന് കാരണമാകുമെന്ന പ്രത്യേക ലേബല്‍ മദ്യക്കുപ്പികള്‍ക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ല; ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകള്‍ വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

Spread the love

മലപ്പുറം: മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബല്‍ മദ്യക്കുപ്പികള്‍ക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന്മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്.

video
play-sharp-fill

അർബുദത്തിന് കാരണമാകുമെന്ന ലേബല്‍ മദ്യക്കുപ്പികളില്‍ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികള്‍ക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാല്‍ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല.

മദ്യപാനം അവയവങ്ങളെ ബാധിക്കുമെന്നും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഇതില്‍ നിന്നും വ്യക്തമാണെന്ന് ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരള്‍ വീക്കം മുതലായ രോഗങ്ങള്‍ക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബല്‍ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകള്‍ മദ്യക്കുപ്പികളില്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലന്നും റിപ്പോർട്ടില്‍ പറഞ്ഞു.

കാവുംപുറം സ്വദേശി സി എസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.