
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകൾ വഴി മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റ് ഈടാക്കാനുള്ള തീരുമാനം ഓണത്തിന് ശേഷമായിരിക്കും നടപ്പിലാക്കുക. സെപ്റ്റംബർ 2 മുതൽ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്.
കുപ്പി ശേഖരണം ഓണക്കാലത്തെ മദ്യകച്ചവടത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബെവ്കോ സർക്കാരിനോട് സാവകാശം തേടിയിരുന്നു. എന്നാൽ, കുപ്പി ശേഖരണ സംവിധാനം ഓണക്കാലത്തെ വിൽപ്പനയെ സാരമായി ബാധിക്കുമെന്ന് കരുതിയതിനാൽ ബെവ്കോ സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് വർഷംതോറും ഏകദേശം 51 കോടി മദ്യക്കുപ്പികൾ വിറ്റഴിക്കപ്പെടുന്നു. ഉപയോഗത്തിന് ശേഷം മദ്യ കുപ്പികൾ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ ദോഷം വരുത്തുമെന്ന ആശങ്കയെ അടിസ്ഥാനമാക്കിയാണ് തമിഴ്നാട് മാതൃകയിൽ കുപ്പി ശേഖരണ സംവിധാനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. എല്ലാ മദ്യക്കുപ്പികൾക്കും 20 രൂപ ഡെപ്പോസിറ്റ് ഈടാക്കി, ഉപഭോക്താക്കൾ കുപ്പി തിരികെ നൽകിയാൽ അതേ തുക തിരിച്ചുനൽകുന്നതായിരുന്നു പദ്ധതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


