മദ്യം വാങ്ങിയാല്‍ 20 രൂപ ഡെപ്പോസിറ്റ്, കുപ്പി തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ പണം തിരികെ തരും; ജനുവരി മുതൽ പ്രാബല്യത്തിൽ വരും

Spread the love

തിരുവനന്തപുരം: തമിഴ്നാട് മാതൃകയിൽ റീസൈക്ക്ലിംഗ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേരളം. മദ്യക്കുപ്പികൾ ഔട്ട്ലെറ്റിൽ തിരിച്ചുനൽകുന്നവർക്ക് 20 രൂപ വീതം നൽകുന്നതാണ് പദ്ധതി. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

video
play-sharp-fill

മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി അടയ്ക്കേണ്ടിവരും. പിന്നീട്, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ തിരികെ നൽകിയാൽ ഈ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും.

ഇതുപ്രകാരം വാങ്ങിയ ഔട്ട്ലെറ്റില്‍ തന്നെ കുപ്പി തിരികെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കു. ഭാവിയില്‍ ഏത് ഔട്ട്ലെറ്റില്‍ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ മുതൽ ഡെപ്പോസിറ്റ് 20 രൂപ ഈടാക്കി തുടങ്ങും. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികൾക്കും ഇത് ബാധകമാണ്. ക്യു ആർ കോഡ് പരിശോധിച്ചാണ് കുപ്പികൾ തിരിച്ചെടുക്കുന്നത്.

ബെവ്‌കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വർഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രീമിയം കാറ്റഗറി(800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകൾ ഗ്ലാസ് ബോട്ടിൽ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പർ പ്രീമിയം കൗണ്ടർ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ പ്രീമിയം കൗണ്ടറിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക.