ഡ്രൈ ഡേയില്‍ സ്കൂട്ടറില്‍ കറങ്ങി നടന്ന് മദ്യവില്പന : 16 ലിറ്റർ മദ്യവുമായി മറിയപ്പള്ളി സ്വദേശി പിടിയില്‍

Spread the love

കോട്ടയം: ഡ്രൈ ഡേയില്‍ മദ്യവില്പന നടത്തിയാള്‍ അറസ്റ്റിൽ. മറിയപ്പള്ളി സ്വദേശി ടി.കെ. മനോജിനെ (43)യാണ് മദ്യവില്‍ക്കുന്നതിനിടെയില്‍ എക്സൈസ് പിടികൂടിയത്.

ഡ്രൈ ഡേ ദിനത്തില്‍ മദ്യവുമായി ഇയാള്‍ കറങ്ങിനടന്ന് വില്പന നടത്തുമ്പോൾ മഫ്തിയില്‍ എത്തിയ എക്‌സൈസ് സംഘത്തെ കണ്ട് തൊണ്ടി കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. ഇയാളിൽ നിന്നും 16 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. മറിയപ്പള്ളി മുട്ടം ഭാഗത്ത് സാമൂഹികവിരുദ്ധ ശല്യവും ലഹരി ഉപയോഗവും ഏറുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എക്സൈസ് നടപടി.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദ് രാജിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group