തലശ്ശേരിയില്‍ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയില്‍

Spread the love

തലശ്ശേരി : തലശ്ശേരി എക്സൈസ് സംഘം ധർമ്മടത്ത് നടത്തിയ പരിശോധനയിൽ 36 കുപ്പി മദ്യവുമായി യുവതി പിടിയിൽ. 36 വയസ്സുകാരി എ. സ്വീറ്റിയാണ് പിടിയിലായത്.

video
play-sharp-fill

മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തലശേരി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം ദീപക്കും പാർട്ടിയും ധർമ്മടത്തെ വീട്ടില്‍ പരിശോധനക്കെത്തിയത്.

സിവില്‍ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ, എം.ദീപ, എം.കെ പ്രസന്ന, പ്രിവൻ്റീവ് ഓഫീസർ കെ. ബൈജേഷ് എന്നിവരാണ്ഒ പ്പമുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group