വരൻ വിവാഹത്തിനെത്തിയത് മദ്യപിച്ചു ലക്കുകെട്ട് ;താലി കെട്ടാൻ നേരം കുഴഞ്ഞു വീണു,വിവാഹത്തിന് സമ്മതിക്കാതെ വധു: ഇരുപതുകാരിക്ക് പിന്തുണയുമായി ജില്ലാ കളക്ടറും
സ്വന്തം ലേഖിക
ഒഡിഷ: വരൻ മദ്യപിച്ച് ലക്കുകെട്ട് വിവാഹപന്തലിലെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഒഡിഷയിലെ ഗോബർദൻ ബദ്മൽ ഗ്രാമത്തിലെ ആദിവാസി യുവതിയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.ഇരുപതുകാരിയായ മമത ഭോയിയെ ജില്ലാ കലക്ടർ നേരിട്ടെത്തിയാണ് ഉപഹാരം നൽകി ആദരിച്ചു.അഭിനന്ദനം അർപ്പിക്കാൻ ഭരണകൂടം വരെ മുന്നിട്ടെത്തി.
മെയ് 12-നായിരുന്നു മമതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിന് വരൻ മദ്യപിച്ചാണ് എത്തിയത്.താലി കെട്ടാൻ മണ്ഡപത്തിലേക്ക് വന്നപ്പോൾ വരൻ കാലുകുഴഞ്ഞു നിലത്തു വീണു.അപ്പോഴേക്കും മമത തന്റെ നയം വ്യക്തമാക്കി മദ്യപാനിയായ ഒരാൾക്കൊപ്പം ജീവിക്കാൻ സമ്മതമല്ലെന്നു അറിയിച്ചു. മമതയുടെ ഈ പ്രവൃത്തി വലിയ ചർച്ചയായി. 10,000 രൂപയും ഷാളുമാണ് കലക്ടർ മമതയ്ക്കായി നൽകിയത്.തന്റെ തീരമാനത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
Third Eye News Live
0