
ലഹരി വില്പന നടത്തി വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി
കോഴിക്കോട് ലഹരി വില്‍പ്പന നടത്തി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ഇരുചക്രവാഹനം പൊലീസ് കണ്ടുകെട്ടി.ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവുപ്രകാരമാണ് വാഹനം കണ്ടുകെട്ടിയത്.കോവൂർ പിലാത്തില്‍ വീട്ടില്‍ അനീഷ് (45) ന്റെ ഇരുചക്രവാഹനമാണ് കണ്ടുകെട്ടിയത്.
മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലാത്ത ഇയാള്‍ വാഹനം വാങ്ങിയതും ആഡംബരജീവിതം നയിച്ചതും ലഹരിവില്പനയില്‍നിന്നുള്ള വരുമാനമുപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തി.ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവറ്റയില്‍വെച്ച് ബെംഗളൂരുവില്‍നിന്ന് സ്വകാര്യബസില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന 31.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഭവത്തില്‍ പ്രതിയായിരുന്നു അനീഷ്. ഇയാളുടെ പേരിലുള്ള വാഹനം തന്നെയാണ് കണ്ടുക്കെട്ടിയത്.നിലവില്‍ പ്രതി കോഴിക്കോട് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
Third Eye News Live
0