സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചാലോ..അറിയാം ശരീരത്തിൽ വരുന്ന മാറ്റങ്ങൾ

Spread the love

സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെട്ടെന്ന് മദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ വളരെയധികം ശരീരിക മാനസിക ബുദ്ധിമുട്ടുകൾ അവർക്കുണ്ടാകും. എന്നാല്‍, പൂർണമായി ഒഴിവാക്കും എന്നൊരു തീരുമാനമെടുത്താല്‍ ആരോ​ഗ്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്.

video
play-sharp-fill

ഒരു വ്യക്തി എത്ര മദ്യപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും ലഭിക്കുന്ന ആരോഗ്യ നേട്ടങ്ങള്‍. 30 ദിവസം മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഹൃദയാരോഗ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനികളുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വർദ്ധിക്കും. ഇത് ഹൃദയധമനികളില്‍ തടസം ഉണ്ടാക്കി ഹൃദ്രോഗത്തിന് കാരണമായേക്കും. മദ്യം ഉപേക്ഷിച്ചാല്‍ നല്ല കൊളസ്‌ട്രോള്‍ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കുന്നു

എല്ലാ മദ്യത്തിലും കലോറി കൂടിയതാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കൂടാൻ കാരണമാകും. മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍ അമിതഭാരം കുറയും. മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. മദ്യപാനം
നിർത്തിയാല്‍ നിങ്ങള്‍ മികച്ച ശരീരസൗന്ദര്യം ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.

ഓർമ്മശക്തി

അമിതമായ മദ്യപാനം നമ്മുടെ ഓർമ്മശക്തിയെ കാര്യമായി ബാധിക്കും. മദ്യപാനികളില്‍ മിക്കവർക്കും തലച്ചോറിന് നാശം സംഭവിക്കുകയും മറവി പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മദ്യപിക്കുന്നത് നിർത്തിയാല്‍ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹരാമുണ്ടാകും. മദ്യപിക്കുന്നവരുടെ തലച്ചോറില്‍ ഡോപമിന്റെ അളവ് വളരെ കൂടും. അതുകൊണ്ട് പെട്ടെന്ന് മദ്യം ഉപേക്ഷിക്കുമ്പോള്‍ ഡോപമിന്റെ അഭാവം ഉണ്ടാകുകയും ഒരു നിരാശ ആദ്യം ഉണ്ടാകുകയും ചെയ്യും.

കരളിന്റെ പ്രവർത്തനം

മിതമായും അമിതമായും മദ്യപിക്കുന്നവർക്കും കരള്‍രോഗം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. മദ്യപിക്കുന്നത് നിർത്തിയാല്‍ കരളിന് ഉണ്ടാകുന്ന ക്ഷതം മാറി ഏതാനും ആഴ്ചകള്‍ കൊണ്ട് കരള്‍ പഴയ അവസ്ഥയിലേക്ക് ആകും.

ക്യാൻസർ സാദ്ധ്യത കുറയ്ക്കുന്നു

മദ്യപാനികളില്‍ ക്യാൻസർ സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഒട്ടേറെ ക്യാൻസറുകള്‍ മദ്യപാനം മൂലം സംഭവിക്കാം. അന്നനാളത്തിലെ ക്യാൻസർ, കരള്‍, മലാശയം, കഴുത്ത്, സ്തനം എന്നിവിടങ്ങളിലെ ക്യാൻസർ സാദ്ധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിച്ചാല്‍ ക്യാൻസർ സാദ്ധ്യതയും കുറയും.