play-sharp-fill
അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കോട്ടയം ജില്ലാ സ്വാഗത സംഘ രൂപികരണം, പ്രവർത്തക സമിതിയോ​ഗവും നടത്തി

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കോട്ടയം ജില്ലാ സ്വാഗത സംഘ രൂപികരണം, പ്രവർത്തക സമിതിയോ​ഗവും നടത്തി

കോട്ടയം: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ജില്ലാ സ്വാഗത സംഘ രൂപികരണം നടത്തി.

മണർകാട് വിജയപുരം ബാങ്ക് ഓഡിറ്റേറിയൽ വെച്ച് നടന്ന യോ​ഗം ജില്ലാ പ്രസിഡന്റ് അജോ ചെറിയാൻ അധ്യക്ഷത വഹിച്ചു , ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ സ്വാഗതവും, ജില്ല സ്വാഗത സംഘ രുപികരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി തോമസ് ജോണും നിർവ്വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണവും , ഷാജി റ്റി.റ്റി, സ്വാഗത സംഘ രുപികരണവും കെ. എൻ ഷാജി, സംഘടന വിശദികരണവും ഐഡി കാർഡ് കോഡിനേറ്റർ നാസിബ്, ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ ജോസ് ചങ്ങാനശ്ശേരി അഭിലാഷ് കടുത്തുരത്തി മനു പയ്യാപ്പടി മുതിർന്ന പ്രവർത്തകനായ ശിവൻ കുട്ടി മുണ്ടക്കയം എന്നിവർ പ്രസംഗിക്കുകയും ചെയ്തു. ആൽക്ക സഹായ നിധി ഫണ്ട് കൈമറി . ജില്ലാ ട്രഷറർ പി.സി മനോജ് നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group