കഴിഞ്ഞതിൽ നിന്നും പഠിക്കുക, വർത്തമാനകാലത്തിൽ ജീവിക്കുക, ഭാവിയ്ക്കായി പ്രതീക്ഷിക്കുക..! ടീ ഷർട്ടിലെ ആ വാക്യങ്ങൾ യാഥാർത്ഥ്യമായില്ല : തസ്‌കരവീരൻ ആൽബിൻ രാജിന് ഇനി കാരഗൃഹ ജീവിതം

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട് : ലേൺ ഫ്രം പാസ്റ്റ് ലിവ് ഫോർ പ്രസന്റ് ഹോപ് ഫോർ ഫ്യൂച്ചർ’ എന്നാണ് കരുവാറ്റ ബാങ്ക് കവർച്ചക്കേസിൽ പ്രതിയായ ആൽബിൻ രാജിനെ പൊലീസ് മാധ്യമപ്രവർത്തകർക്ക് മുൻപിൽ എത്തിച്ചപ്പോൾ അയാൾ ധരിച്ചിരുന്ന ടി.ഷർട്ടിൽ ഇംഗ്ലീഷിൽ ഈ വരികൾ കുറിച്ചിരുന്നു.

കരുവാറ്റ ബാങ്ക് കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകമായി നിയോഗിക്കപ്പെട്ട ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്‌സ് മുഖ്യപ്രതിയായ കട്ടക്കോട് പാറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ(37) അതിസാഹസികമായി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൽബിെന്റ രണ്ടാമത്തെ ബാങ്ക് കവർച്ചയായിരുന്നു കരുവാറ്റയിലേത്. 2016ൽ നെയ്യാറ്റിൻകര പെരുങ്കടവിള ആങ്കോട് സഹകരണ ബാങ്കിൽ കവർച്ച നടത്താനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ബാങ്കിെന്റ ജനൽക്കമ്പി അറുത്ത് നീക്കുകയും 80 കിലോ ഭാരമുള്ള ഓക്‌സിജൻ സിലിണ്ടർ ഒറ്റക്ക് ചുമന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയുമായിരുന്നു.

എന്നാൽ, പിറ്റേന്ന് ബാങ്ക് തുറന്നതിനാൽ കവർച്ചശ്രമം പരാജയപ്പെടുകയായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കാണെന്ന് കരുതി കൊണ്ടുപോയത് ഇന്റർനെറ്റ് മോഡവും അനുബന്ധ ഉപകരണങ്ങളുമായിരുന്നു. ഈ പിഴവാണ് ആൽബിനെ കുടുക്കിയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച െപാലീസ് കൃത്യമായി ആൽബിനെ വലയിൽ ആക്കുകയും ചെയ്തിരുന്നു.

അന്നത്തെ ബാങ്ക് കവർച്ചയിൽനിന്ന് പിഴവുകൾ തിരിച്ചറിഞ്ഞ് പുതിയ പാഠങ്ങൾ അനുവർത്തിച്ചാണ് കരുവാറ്റ ബാങ്ക് കവർച്ച ആസൂത്രണം ചെയ്തത്. ഇത്തവണ ഹാർഡ് ഡിസ്‌ക് എടുക്കുന്നതിന് പകരം കമ്പ്യൂട്ടർതന്നെ കടത്തിക്കൊണ്ടുപോയി.

പൊലീസാകട്ടെ തിരിച്ച് മോഷ്ടാവിെന്റ രീതികൾ പരിശോധിച്ച് സമാനരീതിയിൽ നടന്ന പഴയ കുറ്റകൃത്യങ്ങളിലേക്ക് അന്വേഷണം കൊണ്ടുപോവുകയായിരുന്നു. ഇങ്ങനെ പഴയ കവർച്ചയുടെ വിവരങ്ങൾ കേരള പൊലീസ് ശേഖരിച്ച് പ്രതി ആൽബിനാണെന്ന കണ്ടെത്തലിലെത്തിയത്.

ടി ഷർട്ടിൽ എഴുതിയിരുന്നത് പോലെ ഭാവിയിൽ പ്രതീക്ഷയർപ്പിച്ച് നടത്തിയ വർത്തമാനകാലത്തിലെ കവർച്ച പൊലീസ് ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്‌സിലൂടെ പൊലീസ് തകർക്കുകയും ചെയ്തു.