video
play-sharp-fill

മലയാളിക്ക് ഇത് ഇരട്ടിമധുരം; അത്ഭുതദ്വീപ് രണ്ടാം ഭാഗത്തിന്റെ ഭാഗമായി ഉണ്ണിമുകുന്ദനും സംഘവും; സന്തോഷം പങ്കുവെച്ച്‌ താരം

മലയാളിക്ക് ഇത് ഇരട്ടിമധുരം; അത്ഭുതദ്വീപ് രണ്ടാം ഭാഗത്തിന്റെ ഭാഗമായി ഉണ്ണിമുകുന്ദനും സംഘവും; സന്തോഷം പങ്കുവെച്ച്‌ താരം

Spread the love

സ്വന്തം ലേഖിക

കൊച്ചി: മലയാളിക്ക് മറക്കാനാകാത്ത ചിത്രമാണ് അത്ഭുദ്വീപ്.

മലയാളിക്ക് അത്ര പരിചിതമല്ലാത്ത കഥകളെ പരീക്ഷിച്ച സംവിധായകൻ വിനയന്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നത് ഏവരും അറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്ഭുദ്വീപ് എന്ന ചിത്രത്തിന്റെ കഥ പരിചിതമല്ലാത്ത ഒരു കുട്ടി പോലുമുണ്ടാകില്ല. കോമഡി ഫാന്റസി ഗണത്തില്‍ വരുന്ന ചിത്രം വെള്ളിത്തിരയില്‍ വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തേയും വൻവരവേല്‍പ്പോടെ തന്നെ മലയാളി സ്വീകരിക്കും എന്നതും ഉറപ്പാണ്. അതും മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണിമുകുന്ദനും സംഘവും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് മലയാളിക്ക് ഇരട്ടിമധുരമാകുകയാണ്.

ഇപ്പോള്‍ ഇതാ ചിത്രം വരാൻ പോകുന്നതിന്റെ സന്തോഷം ഉണ്ണിമുകുന്ദൻ തന്നെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ രണ്ടാ ഭാഗം പുറത്തിറങ്ങുന്നു എന്നത് നിങ്ങളെ ആവേശത്തിലെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി പറഞ്ഞു. ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന് ശേഷം താനും അഭിലാഷ് പിള്ളയും ചേര്‍ന്ന് ചെയ്യുന്ന അടുത്ത ചിത്രമാണ് ഇതെന്നും, തങ്ങളുടെ കൂട്ടുകെട്ടില്‍ നിന്നും നിരവധി സിനിമകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനയൻ സാറിന് വേണ്ടി ഒരു കഥ പറയാനാണ് അഭിലാഷ് തന്റെ അടുത്ത് വരുന്നത്, എന്നാല്‍ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ അത്ഭുതദ്വീപിന്റെ തുടര്‍ഭാഗം ചെയ്യാമെന്ന് താൻ ആവശ്യപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സംവിധായകൻ വിനയൻ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഉണ്ണി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.