video
play-sharp-fill
കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ

കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട് : കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ. ആലത്തൂർ മേഖലയിൽ കള്ളനോട്ട് സംഘം പ്രവർത്തിക്കുന്നുണ്ട് എന്ന് ആലത്തൂർ ഡി.വൈ.എസ്.പി. കെ .എം.ദേവസ്യക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ സബ് ഇൻസ്പെക്ടർ എം.ആർ അരുൺകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കള്ളനോട്ടുകളും ,
കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായത്.

കാവശ്ശേരി ,വാവുള്യാ പുരം, പുത്തൻപീടികയിൽ, സൈനബ മകൻ ഷാരൂഖ് ഖാൻ (21),കാവശ്ശേരി, വാവുള്യാപുരം ,പുത്തൻപീടികയിൽ സലിം മകൻ ആഷിഖ് (22) അത്തിപ്പൊറ്റ ,വടക്കേമുറി വീട്ടിൽ ക്യഷ്ണൻകുട്ടി മകൻ വിജേഷ് (20) , പാടൂർ വടക്കേത്തറ പടിഞ്ഞാറേവിട്ടിൽ വേലുകുട്ടി മകൻ സിജിത്ത് (22) , വാവുള്യാപുരം , തോണിപ്പാടം അലി മകൻ അജുസ്രുദ്ധീൻ (18) കാവശ്ശേരി തെന്നിലാപുരം , തെക്കേപ്പാടം കണ്ണൻ മകൻ ഹരിദാസ് (21) , എളനാട് കരേക്കാട് , പ്രേംകുമാർ മകൻ പ്രജിത്ത് (18) എന്നിവരാണ് 500 രൂപയുടെ 13 കള്ളനോട്ടുകളും, സുമാർ അരകിലോയോളം വരുന്ന കഞ്ചാവും , മാരകായുധങ്ങളായ എയർ പിസ്റ്റൾ , വടിവാൾ, കത്തികൾ എന്നിവ സഹിതം ആലത്തൂർ പോലീസിൻ്റെ പിടിയിലായത്. പ്രതികൾക്കെതിരെ 3 കേസുകൾ രജിസ്റ്റർ ചെയ്തു. ആലത്തൂർ മേഖലയിൽ നാമ്പെടുത്ത കള്ളനോട്ട്, കഞ്ചാവ്‌ ക്വട്ടേഷൻ സംഘമാണ് പോലീസിൻ്റെ ശക്തമായ നീക്കത്തിലൂടെ അമർച്ച ചെയ്യാൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും. പ്രതികളിൽ നിന്നും എറണാകുളം , തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘങ്ങളിൽ നിന്നാണ് കള്ളനോട്ട് ലഭിച്ചതെന്നും, കുറച്ച് നാളുകളായി ആലത്തൂർ , വടക്കഞ്ചേരി , തൃശ്ശൂർ ഭാഗങ്ങളിൽ പെട്രോൾ പമ്പ് , മദ്യശാലകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കള്ളനോട്ട് ചിലവഴിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. ക ള്ളനോട്ടിൻ്റെ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം ഊർജ്ജിതമാക്കുമെന്നും പോലീസ് അറിയിച്ചു . ഇലക്ഷൻ കാലത്ത് കള്ളപ്പണത്തിനും , ലഹരിക്കുമെതിരെ കർശന പരിശോധനകൾ തുടരുമെന്ന് ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ അറിയിച്ചു.


പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി.എസിൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ, സബ്ബ് ഇൻസ്പെക്ടർ എം.ആർ.അരുൺകുമാർ, അഡീഷണൽ എസ്.ഐ മാരായ .ഗിരീഷ് കുമാർ .സി, സാം ജോർജ്ജ് , എ.എസ്.ഐ. ബാബുപോൾ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്. എൻ , സുഭാഷ് .കെ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്.ആർ.കെ, സൂരജ് ബാബു.യു., ഷിബു.ബി , ദിലീപ്. കെ , ഷിജു എന്നിവരാണ് കേസിൻ്റെ അന്വേഷണ സംഘത്തിലുള്ളത് .

Tags :