ചായ കടയിൽ നിന്ന് ചായ കുടിച്ചു; ഉടമയുടെ ഫോണുമായി മുങ്ങി ; കാമറയിൽ കുടുങ്ങി പിടിയിലായി;പിടിയിലായത് വിവിധ മോഷണ കേസുകളിലെ പ്രതി

Spread the love

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴയിൽ പിടിയിൽ.
സംസ്ഥാനത്തെ വിവിധ മോഷണ കേസുകളിലെ പ്രതി കൊല്ലം സ്വദേശി ശ്യാം കുമാർ ആണ് പിടിയിലായത്.

video
play-sharp-fill

പ്രതിയെ പിടികൂടാൻ നിർണായകമായത് കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ്. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം.

അടൂരിൽ നിന്നും ആലപ്പുഴയിൽ എത്തിയ മോഷ്ടാവ് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ചായ കടയിൽ കയറി ചായകുടിച്ച ശേഷം കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു. ചായക്കടയിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലും പ്രതിയാണ് ശ്യാം കുമാർ. കൂടാതെ വിവിധ ജില്ലകളിൽ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലിസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫോൺ കാണാതായതോടെ കടയുടമ ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ ശ്യാം കുമാർ പിടിയിൽ ആയത്.