പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവാവും യുവതിയും കായലിലേക്ക് ചാടി; തിരച്ചില്‍ ആരംഭിച്ചു

Spread the love

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് രണ്ട് പേർ കായലിലേക്ക് ചാടിയതായി റിപ്പോർട്ടുകള്‍.

video
play-sharp-fill

യുവാവും യുവതിയും പാലത്തില്‍ നിന്ന് ചാടുന്നത് കണ്ടെന്ന് ലോറി ഡ്രൈവർ പറഞ്ഞു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

അതേസമയം, പാലക്കാട് മണ്ണാർക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെയാളും മരിച്ചു. കോട്ടപ്പുറം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ (20) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാദുഷയ്‌ക്കൊപ്പം അപകടത്തില്‍പ്പെട്ട പാറക്കല്‍ സ്വദേശി റിസ്വാന, ചെറുമല സ്വദേശിനി ദീമ മെഹ്ബ എന്നിവർ ഇന്നലെ മരിച്ചിരുന്നു.