ആലപ്പുഴയിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കാണാതായി

Spread the love

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അരൂക്കുറ്റി ഇട്ടിത്തറവീട്ടിൽ മുരാരി (16), തുരുത്തിപ്പള്ളിവീട്ടിൽ ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്.

video
play-sharp-fill

പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. കുട്ടികളെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.