ക്രിമിനലായ ഭർത്താവിനെ സഹായിക്കാൻ എത്തിയത് മാവേലിക്കരയിലെ ഗുണ്ടാ നേതാവ്‌; സ്ഥിരമായി ഭർത്താവിനൊപ്പം വീട്ടിൽ ഗുണ്ടാ നേതാവും വരവ് തുടങ്ങി; ഗുണ്ടാ നേതാവിൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഭർത്താവിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി ആഡംബര കാറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നതിനിടെ പോലിസ് പിടിയിൽ; ലഹരി കേസിൽ പിടിയിലായ നിമ്മിയുടെ ജീവിതം കേട്ട് പോലീസും ഞെട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: കഴിഞ്ഞ ദിവസം ലഹരി കേസിൽ അറസ്റ്റിലായ നിമ്മിയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതെന്ന് പോലീസ്. 41കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വീരശൂര പരാക്രമങ്ങളിൽ ആകൃഷ്ടയായാണ്, ക്രിമിനലായ ഭർത്താവിനെ ഉപേക്ഷിച്ച് അയാൾക്കൊപ്പം പോയതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

കഞ്ചാവും വാറ്റ്ചാരായവും പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ലിജു ഉമ്മൻ തോമസിനൊപ്പമാണ് ഇപ്പോൾ നിമ്മി കഴിയുന്നത്. ഇയാളാണ് പ്രമുഖ ഗുണ്ടാ നേതാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമ്മിയുടെ ഭർത്താവ്, കായംകുളം സ്വദേശി സേതു എന്നറിയപ്പെടുന്ന വിനോദ് ക്രിമിനലാണ്. ഇയാളുടെ സുഹൃത്തായിരുന്നു ലിജു. സേതു ജയിലിൽ കിടക്കുമ്പോഴും ഒളിവിൽ പോകുമ്പോഴും ലിജുവാണ് സഹായത്തിനെത്തിയിരുന്നത്. അങ്ങനെയാണ് നിമ്മിയും ലിജുവും തമ്മിൽ പരിചയപ്പെടുന്നത്. സേതു ഇപ്പോൾ വിദേശത്താണ്. ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം അറിഞ്ഞ സേതു ഇതേച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കി. തുടർന്ന് നിമ്മി സേതുവിനെ ഉപേക്ഷിച്ചു ലിജുവിനൊപ്പം പോയി.

ലിജുവിന്‌ ഭാര്യയും കുട്ടികളുമുണ്ട്. ബാംഗ്ലൂരിലെ കോളേജിൽ ഒരു അടിപിടി സമയത്ത് പരിചയപ്പെട്ട യുവതിയാണ് ലിജുവിന്റെ ഭാര്യ. പല സ്റ്റേഷനുകളിലായി 41കേസുകൾ ലിജുവിന്റെ പേരിലുണ്ട്. മിക്കപ്പോഴും കത്തിയോ വടിവാളോ കൂടെ കൊണ്ട് നടക്കുന്ന ആളാണ്‌ ലിജു.

ലിജുവും നിമ്മിയും താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയ പോലീസ് 29കിലോ കഞ്ചാവ്, 4.5ലിറ്റർ വാറ്റ് ചാരായം, 40ലിറ്റർ വാഷ്, 1800പാക്കറ്റ് ഹാൻസ് എന്നിവയാണ് പിടിച്ചെടുത്തത്.