
അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ ഇടത് നെഞ്ചിന് പകരം വലതു നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതായി പരാതി.
പായല്‍ക്കുളങ്ങരയില്‍ വെച്ച് ബൈക്കില്‍ കാറിടിച്ചാണ് യുവാവിന് പരിക്കേറ്റത്. നെഞ്ചിനും കാലിനും പരിക്കേറ്റ യുവാവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ഇടത് നെഞ്ചില്‍ വേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഡോക്ടർ എക്‌സ്‌റേ എടുക്കാൻ നിർദേശിച്ചത്. എന്നാല്‍, എക്‌സ്‌റേ എടുത്തത് വലതു നെഞ്ചിന്റേതായിരുന്നു. പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദന അസഹനീയമായതിനെത്തുടർന്ന് യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എക്‌സ്‌റേ മാറിയ വിവരം തിരിച്ചറിഞ്ഞതും ഇടത് നെഞ്ചില്‍ നീർക്കെട്ടുള്ളതായി കണ്ടെത്തിയതും. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.



