
സ്വന്തം ലേഖിക
ആലപ്പുഴ: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
പുന്നപ്ര പൊലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടില്‍ മാഹിന്‍ (20), അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാക്കാഴം വെളിംപറമ്പ് വീട്ടില്‍ ഇര്ഫാന് (19) എന്നിവരെയാണ് പിടികൂടിയത്.
പുന്നപ്ര ഐഎസ്എച്ച് ഒ ലൈസാദ് മുഹമ്മദ്, എസ്ഐ രാകേഷ്, എസ് സി ഒ പി മാരായ രമേഷ് ബാബു, സേവ്യര്‍, ഉല്ലാസ്, സിപിഒ മാരായ ടോണി, ചരണ്‍ ചന്ദ്രന്, ജോസഫ് എന്നിവര്‍ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.