video
play-sharp-fill

ആലപ്പുഴയിൽ 20കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി;  തിടുക്കപ്പെട്ട് മൃതദേഹം  സംസ്കരിക്കാനൊരുങ്ങി വീട്ടുകാർ; പോലീസ് സ്ഥലത്തെത്തി തടഞ്ഞു; യുവാവ് തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം; മറ്റു സംശയങ്ങൾ ഇല്ലാത്തതിനാലാണ് പോലീസിനെ അറിയിക്കാത്തതെന്ന് കുടുംബം

Spread the love

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്കാരം തടഞ്ഞു.

യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാത്തതിനാലാണ് പൊലീസിൽ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കാൻ തീരുമാനിച്ചതെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.

തൊട്ടടുത്ത് തന്നെയുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലാണ് അർജുൻ കിടക്കുന്നത്. ഇന്ന് രാവിലെ അർജുൻ എഴുന്നേൽക്കുന്നത് കാണാതിരുന്നതോടെ  മുറി തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നാണ് അപ്പൂപ്പൻ പൊലീസിന് നൽകിയ മൊഴി. താനാണ് മൃതദേഹം കണ്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group