
സ്വന്തം ലേഖിക
ആലപ്പുഴ: പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയിൽ.
ആലിഞ്ചുവട് സ്വദേശികളായ ജോബ് ജോസഫ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിനോദ സഞ്ചാരികളെ ഹൗസ് ബോട്ട് സവാരിക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൗസ് ബോട്ട് സവാരിക്ക് എത്തുന്ന വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി മറ്റുബോട്ടുകളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്ന രീതി ആലപ്പുഴയിലുണ്ട്.
സമാനമായ തർക്കമാണ് അക്രമണത്തിന് പിന്നിലുമെന്ന് പൊലീസ് പറഞ്ഞു.
ജോബ് ജോസഫ്, വൈശാഖ് എന്നിവർ ബോട്ട് ജീവനക്കാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പുന്നമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ഹൗസ് ബോട്ട് മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകൾക്ക് പിന്നില്ലെന്ന് ബോട്ട് ഉടമകൾ ആരോപിക്കുന്നു.