ഭക്ഷണത്തിന് ബുദ്ധിമുട്ടും; ആലപ്പുഴയില്‍ നാളെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കില്ല; പണിമുടക്കിനൊരുങ്ങി വ്യാപാരികൾ; യാത്രക്കാരും വിനോദ സഞ്ചാരികളും കരുതിയിരിക്കുക

Spread the love

ആലപ്പുഴ: പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) ഹോട്ടലുകള്‍ പണിമുടക്കുന്നു.

video
play-sharp-fill

കോഴിയിറച്ചി വിഭവങ്ങളുടെ വില്‍പന നിരോധിച്ചതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികള്‍ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കടകള്‍ അടച്ചിടാൻ തീരുമാനിച്ചത്.

ജില്ലയിലെമ്പാടുമുള്ള ഹോട്ടലുകള്‍ നാളെ അടച്ചിടും. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ നിന്നും 10 കിലോമീറ്റർ പരിധിയില്‍ ചിക്കൻ, മുട്ട, താറാവ് എന്നിവയുടെ വില്‍പന നിരോധിച്ചു. ഇത് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷിതമായ ഫ്രോസണ്‍ ചിക്കൻ ഉപയോഗിക്കാൻ അനുമതി നല്‍കണമെന്ന് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും കളക്ടർ അത് അംഗീകരിച്ചില്ല. നിലവില്‍ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമാണ് വില്‍പനയ്ക്ക് നിയന്ത്രണമുള്ളത്.