ആലപ്പുഴ ചെറായിൽ സഹോദരങ്ങളെ കാണാനില്ല ;മൊബൈൽ ടവര്‍ ലൊക്കേഷനിൽ കുട്ടികൾ തലസ്ഥാനത്തെത്തിയതായി സൂചന

Spread the love

ആലപ്പുഴ : ആലപ്പുഴ ചെറായില്‍ വിദ്യാര്‍ത്ഥികളായ സഹോദരങ്ങളെ കാണ്മാനില്ലെന്ന് പരാതി. ചെറായി അയ്യംമ്ബിള്ളി വിബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് കാണാതായത്.

ഇന്ന് പുലര്‍ച്ചെ 4.30 ന് തിരുവനന്തപുരം വര്‍ക്കലയില്‍ എത്തിയതായാണ് ഇവരുടെ കൈവശമുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

സ്കൂള്‍ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്ബം പൊലിസില്‍ പരാതി നല്‍കിയത്. സ്കൂളില്‍ പോകാത്തതില്‍ തിങ്കളാഴ്ച കുട്ടികളെ വഴക്ക് പറഞ്ഞിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group