
ജാമ്യത്തിലിറങ്ങിയ പ്രതി ഉത്സവപ്പറമ്പിൽ എത്തിയത് മാരക ആയുധങ്ങളുമായി; 20കാരനെ അറസ്റ്റ് ചെയ്ത് പോലീസ്; ബാർ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്; മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്
ആലപ്പുഴ: ഉത്സവ പറമ്പിൽ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇയാള്‍ പിടിയിലായത്.
മയക്കുമരുന്ന് കൈവശം വച്ചതിന് മാരാരിക്കുളം, മണ്ണഞ്ചേരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മൂന്ന് മാസം മുമ്പ് പാതിരപ്പള്ളി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്ക് ബിയർ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യമെടുത്തിലിറങ്ങിയതാണ് ഇയാൾ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Third Eye News Live
0