ആലപ്പുഴയിൽ യുവാവ് കടലിൽ ചാടി മരിച്ചു: ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ കാണാനില്ല:ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വല്‍ (23) ആണ് മരിച്ചത്: സംഭവം ഇന്നു രാവിലെ: പെൺകുട്ടിക്കായി കരയിലും കടലിലും തെരച്ചിൽ തുടരുന്നു.

Spread the love

ആലപ്പുഴ: പുറക്കാട് യുവാവ് കടലില്‍ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വല്‍ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെണ്‍കുട്ടിയെ കാണാനില്ല.

video
play-sharp-fill

ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെണ്‍കുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറില്‍നിന്ന് ഓഫാക്കിയ നിലയില്‍ ഉജ്വലിന്റെ ഫോണ്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിക്കായി കടലിലും തെരച്ചില്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു