ആലപ്പുഴ നഗരസഭയിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥിക്ക് ഇരട്ട വോട്ട്: എൽഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകി: ഒരാളുടെ ഭൂരിപക്ഷത്തിൽ ഭരണത്തിലേറാൻ കാത്തിരിക്കുമ്പോഴാണ് ഇരട്ട വോട്ട് പ്രതിസന്ധി: റീ പോളിങ്ങിന് സാധ്യത.

Spread the love

ആലപ്പുഴ: യുഡിഎഫ് ഒരു സീറ്റിന്റെ മാത്രം മുൻതൂക്കത്തില്‍ നില്‍ക്കുന്ന ആലപ്പുഴ നഗരസഭയില്‍ വലിയ മരം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച ഷംന മൻസൂറിന്റെ വിജയം റദ്ദ് ചെയ്യാൻ സാധ്യത.

video
play-sharp-fill

സുപ്രീംകോടതി വിധി പ്രകാരം ഇരട്ട വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പില്‍

മത്സരിക്കാൻ കഴിയില്ല. ഇത് പ്രകാരം ഇരട്ട വോട്ടുള്ള ഷംനയ്ക്ക് മത്സരിക്കാൻ സാധിക്കില്ല. അങ്ങനെയെങ്കില്‍ വലിയ മരം വാർഡില്‍ റീപോളിങ്ങിനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ട വോട്ടിനെതിരെ എല്‍ഡിഎഫ്

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വലിയ മരം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥി സജനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.