ആലപ്പുഴയില്‍ മദ്യലഹരിയില്‍ ക്ഷേത്രത്തില്‍ യുവാവിന്റെ പരാക്രമം; ഗേറ്റ് ചവിട്ടിപ്പൊളിച്ചു, സര്‍പ്പക്കാവിലെ വിഗ്രഹം വലിച്ചെറിഞ്ഞു

Spread the love

മുതുകുളം : ആലപ്പുഴയില്‍ മദ്യലഹരിയില്‍ ക്ഷേത്രത്തില്‍ യുവാവിന്റെ അതിക്രമം. ചിങ്ങോലി ആയിക്കാട് പറവടക്കതില്‍ കുടുംബക്ഷേത്രത്തില്‍ കടന്നുകയറിയാണ് അതിക്രമം കാട്ടിയത്.

video
play-sharp-fill

ക്ഷേത്രത്തില്‍ പന്ത്രണ്ടുവിളക്ക് ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇയാള്‍ വടിയുമായി മതില്‍ ചാടിക്കടന്നെത്തി മൈക്ക് സെറ്റ് ഓഫാക്കുകയും ഫ്യൂസ് ഊരിമാറ്റുകയും ചെയ്തു. തുടർന്ന്, അവിടെനിന്നവരെ ദേഹോപദ്രവമേല്‍പ്പിച്ചശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്ബിലേക്കു വലിച്ചെറിഞ്ഞു.

വിളക്കുകളും തട്ടിത്തെറിപ്പിച്ചു. ക്ഷേത്രത്തിനുസമീപം താമസിക്കുന്ന വീട്ടില്‍ കടന്നുചെന്ന് പ്രായമുള്ള ദമ്ബതിമാരെയും ദേഹോപദ്രവമേല്‍പ്പിച്ചു. തിരികെയെത്തി വീണ്ടും ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ ഗേറ്റും അക്രമി ചവിട്ടിപ്പൊളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്നു പറയുന്നു. ക്ഷേത്രം ഭാരവാഹിയുടെ പരാതിയില്‍ ദിനേശ് എന്നയാള്‍ക്കെതിരേ കരീലക്കുളങ്ങര പോലീസ് കേസെടുത്തു.