പക്ഷിപ്പനി:നാളെ മുതല്‍ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും: കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് സമര പ്രഖ്യാപന നോട്ടീസ് നല്‍കും.

Spread the love

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ നാളെ (ഡിസംബർ 30) മുതല്‍ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും.

video
play-sharp-fill

കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് സമര പ്രഖ്യാപന നോട്ടീസ് നല്‍കും. എന്നുവരെ ഹോട്ടലുകള്‍ അടച്ചുള്ള പ്രതിഷേധം തുടരുമെന്ന് വ്യക്തമല്ല.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ (FSSAI) ഹോട്ടലുകളില്‍ ചിക്കൻ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. എഫ്‌എസ്‌എസ്‌എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ, കോട്ടയം ജില്ലകളിലായി 12 ഇടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.